ചെന്നൈ: മുൻ അണ്ണാ ഡിഎംകെ മന്ത്രി പി. ബെഞ്ചമിനും അനുയായികളും ഡിഎംകെയിൽ ചേർന്നു. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് ബെഞ്ചമിൻ ഡിഎംകെ അംഗത്വമെടുത്തത്.
ചെന്നൈ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർകൂടിയായ ബെഞ്ചമിൻ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ അണ്ണാ ഡിഎംകെയിൽനിന്നു കൊഴിഞ്ഞുപോക്ക് തുടരുകയാണ്.